തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശീലനം മുടക്കി ഗ്രൗണ്ട് സഹകരണ സംഘത്തിന് വാടകയ്ക്ക് കൊടുത്തു. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് സ്‌കൂള്‍ വിപണിയൊരുക്കാന്‍ സഹകരണ സംഘത്തിന് വാടകയ്ക്ക് നല്‍കുന്നത്. ഇതോടെ വിവിധ സേനകളിലായി 125 പേരുടെ പരിശീലനം മുടങ്ങും.
അതേസമയം രണ്ട് മാസത്തേക്കാണ് ഗ്രൗണ്ട് വിപണിയ്ക്കായി അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്ക് ഗ്രൗണ്ട് നല്‍കില്ലെന്ന് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിന്റെ എതിര്‍പ്പ് മറികടന്ന് ഡിജിപി സ്‌കൂള്‍ വിപണിക്ക് ഗ്രൗണ്ട് അനുവദിച്ച് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഇതോടെ ട്രെയിനിംഗ് മുടങ്ങുന്ന സേനാംഗങ്ങളെ തൃശൂരിലേക്ക് പരിശീലനത്തിന് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലമുണ്ടാകുന്നത്. വിവിധ പൊലീസ് സംഘങ്ങള്‍ നല്‍കിയ അപേക്ഷ തള്ളി കൊണ്ടാണ് ഡിജിപി ഉത്തരവിറക്കിയത്.