മുഹമ്മദ് റിയാസിന്റെ പരിഹസത്തിനു മറുപടി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ടാവും. തന്നെ പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കും

പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോളാണ് അഭിവാദ്യം ചെയ്തത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeev chandrasekhar

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രം​ഗത്ത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ട്. 

Advertisment

പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോളാണ് അഭിവാദ്യം ചെയ്തത്. തന്നെ പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

'ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാര്‍ എന്നെ ട്രോളി. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, തെറി വിളിച്ചോളൂ, പക്ഷേ,ബിജെപിയുടെ ട്രെയിൻ വിട്ടു. ഇനി വികസിത കേരളത്തിലെ അത് അവസാനിപ്പിക്കൂ. ബിജെപിയെ കേരത്തിൽ അധികാരത്തിൽ എത്തിക്കും. അതിനു ശേഷമേ ഞാൻ ഇവിടം വിട്ടുപോകൂ'.. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ കയറിയിരുന്നതിനെ മന്ത്രി റിയാസ് പരിഹസിച്ചിരുന്നു. അതിനു പിന്നാലെയാണ്  രാജീവ് ചന്ദ്രശേഖര്‍ രം​ഗത്തെത്തിയത്.