/sathyam/media/media_files/2025/11/20/v-joy-v-sivankutty-arya-rajendran-vaishna-2025-11-20-13-23-18.jpg)
തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡിലെ സ്ഥാനാർത്ഥിയായ വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്നും നീക്കിയതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്.
മേയർ ആര്യ രാജന്ദ്രേൻ, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എന്നിവർ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേര് വെട്ടാൻ ഗൂഡാലോചന നടത്തിയെന്ന ആരോപണമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.
ചില ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശനും കോർപ്പറേഷന്റെ ചുമതലയുള്ള കെ. മുരളീധരനും ആരോപിക്കുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടിയും വിഷയത്തിൽ ആരോപണ നിഴലിലാണ്.
/filters:format(webp)/sathyam/media/media_files/2025/01/18/finjn4jQCtUSVYhgjYyt.jpg)
വിഷയത്തിൽ സി.പി.എം ഉന്നത നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് കോൺഗ്രസും യു.ഡി.എഫും ആരോപിക്കുന്നത്. മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥന്റെ സ്ഥാനാർത്ഥിത്വത്തോടെ തലസ്ഥാനത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേൽക്കൈ നേടിയതാണെന്ന് ഗുഡാലോചനയ്ക്ക് പിന്നിലെന്നും കോൺഗ്രസ് ഉറപ്പിക്കുന്നു.
ഗൂഡാലോചനയിൽ ചില ഉദ്യോഗസ്ഥരുടെ പങ്കും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. കോർപ്പറേഷൻ സെക്രട്ടറിക്ക് പുറമേ സി.പി.എം അനുകൂല സംഘടനയിൽ പെട്ട ഉദ്യോഗസ്ഥർ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും മാറ്റാൻ ചരട് വലിച്ചുവെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇതേപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.
/filters:format(webp)/sathyam/media/media_files/2024/11/01/Gnr9s6Agk72uTXoAWY7o.jpg)
സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയിൽ കോർപ്പറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തീർത്തും ഏകപക്ഷീയമായി തീരുമാനമെടുത്തവെന്നും സി.പി.എമ്മിന്റെ ക്രിമിനൽ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ഉദ്യോഗസ്ഥൻ ചെയ്തുവെന്നുമാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ആരോപണം.
വൈഷ്ണ ഹിയറിംഗ് സമയത്ത് നൽകിയ രേഖകൾ പരിഗണിക്കാതിരുന്ന ഉദ്യോഗസ്ഥൻ വൈഷ്ണയുടെ അസാന്നിധ്യത്തിൽ സി.പി.എം പ്രാദേശിക നേതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വോട്ട് വെട്ടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us