നാലു വഷത്തിനിടയ്ക്ക് രണ്ടേകാൽ ലക്ഷം പട്ടയം കൊടുത്ത് ചരിത്രപരമായ കടമ ഈ സർക്കാർ നടപ്പിലാക്കി: മന്ത്രി കെ. രാജൻ

New Update
k rajan ministr

കോട്ടയം: നാലു വഷത്തിനിടയ്ക്ക് രണ്ടേകാൽ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സർക്കാർ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി  കെ. രാജൻ പറഞ്ഞു.

Advertisment


മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ ഇന്ത്യയ്ക്കാകെ മാതൃകയായി. ഭൂമി സംബന്ധമായ വിവരങ്ങളും ക്രയവിക്രയങ്ങളടക്കമുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ കാർഡുകൾ നവംബർ മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  


ജില്ലാ പഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീൽദാർ എസ്.എൻ. അനിൽകുമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സണ്ണി തോമസ്, ബാബു കപ്പക്കാലാ,ഹാഷിം ചേരിക്കൽ എന്നിവർ പങ്കെടുത്തു. തുടർന്ന് മുട്ടമ്പലത്തെ സ്മാർട്ട് വില്ലേജ് ഓഫീസിലെത്തിയ മന്ത്രി നാടമുറിച്ച് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ചു.

Advertisment