New Update
/sathyam/media/media_files/2025/10/15/bjp-thodupuzha-2025-10-15-00-04-04.png)
തൊടുപുഴ: പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. തൊടുപുഴ, വണ്ണപ്പുറത്താണ് സംഭവം. കാളിയാര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം.
Advertisment
വണ്ണപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറിയായ സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'- എന്നായിരുന്നു സുരേഷിന്റെ ഭീഷണി പ്രസംഗം.
കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ അനധികൃതമായി മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ പ്രതിഷേധം.