തൊടുപുഴയിൽ എം.ഡി.എം.എ വിതരണം നടത്തിയിരുന്നയാൾ പിടിയില്‍

വ്യാഴാഴ്ച രാത്രി തൊടുപുഴയിൽ നിന്ന് എം.ഡി.എം.എയുമായി പിടിയിലായ യുവാക്കൾക്ക് ലഹരി നൽകിയിരുന്നത് ഫൈസലാണെന്നാണ് വിവരം. 

New Update
drug case faisal

ഇടുക്കി: തൊടുപുഴയിലെ എം.ഡി.എം.എ വിതരണം നടത്തിയിരുന്നയാൾ പൊലീസിന്‍റെ പിടിയില്‍. തട്ടക്കുഴ സ്വദേശി ഫൈസലാണ് (31)​ അറസ്റ്റിലായത്. 

Advertisment

വ്യാഴാഴ്ച രാത്രി തൊടുപുഴയിൽ നിന്ന് എം.ഡി.എം.എയുമായി പിടിയിലായ യുവാക്കൾക്ക് ലഹരി നൽകിയിരുന്നത് ഫൈസലാണെന്നാണ് വിവരം. 

യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. 

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

Advertisment