New Update
/sathyam/media/media_files/2025/04/13/ZgebOiCsRZlYoXKZsfJV.jpg)
തൊടുപുഴ: ഇടുക്കി ബോഡിമെട്ടില്‍ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണംവിട്ട കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്.
Advertisment
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കിഷോര്‍, ഭാര്യ വിദ്യ, മകന്‍ ജോഷ്വ (14), മകന്‍ ജോയല്‍ (11 ) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് കാറിൽ തീ ആളിപടര്‍ന്നു. കാർ യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ശേഷമാണ് വാഹനത്തില്‍ തീ പടര്‍ന്നത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.