കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

വീടിനുള്ളിൽ കളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീൻ വളർത്തുന്ന പടുതാ കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. 

New Update
child death1

തൊടുപുഴ:  ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുർ ഗായത്രി വീട്ടിൽ രാജേഷ് ആനന്ദ് - ആശ കവിത ദമ്പതികളുടെ മകൾ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. 

Advertisment

തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിലായിരുന്നു സംഭവം. 

വീടിനുള്ളിൽ കളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീൻ വളർത്തുന്ന പടുതാ കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. 

തുടർന്ന് ആശയുടെ സഹോദരൻ സന്തോഷ് ഉടൻ വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.