New Update
/sathyam/media/media_files/Tu0UoxY86vfx4Xj4QigE.jpg)
ആലപ്പുഴ: മൊബൈൽ ഫോൺ തോട്ടിൽ വീണതിന്റെ വിഷമത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ജീവനൊടുക്കി.
Advertisment
ആലപ്പുഴ ന​ഗരസഭ കരളകം വാർഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തോമസിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തോമസിന്റെ വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൊബൈൽ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമത്തിൽ ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്.
നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്കരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us