കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസമെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. അതില്‍ നിയമപരമായി എന്ത് തെറ്റാണുള്ളതെന്നും കോടതി ചോദിച്ചു.
ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ ആ ഉത്തരവ് നൽകാമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിലപാട്.