തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടി; നടപടി മഹിള കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ

New Update
thomas issa

ആലപ്പുഴ: ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന തോമസ് ഐസക്കിന്റെ പേര് വെട്ടി.

Advertisment

എം.എല്‍.എ ഓഫീസിന്റെ വിലാസത്തിൽ ആലപ്പുഴ കിടങ്ങാം പറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770ാം പേരുകാനായിരുന്നു തോമസ് ഐസക്ക്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയുടെ പരാതിയിലാണ് നടപടി. 

വ്യാഴാഴ്ച നടന്ന ഹിയറിങ്ങിലാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ തീരുമാനിച്ചത്. നിലവിൽ തോമസ് ഐസകിന് വോട്ടുള്ളത് തിരുവനന്തപുരം കുറവക്കോണത്താണ്.

Advertisment