ആലപ്പുഴയില്‍ 3000 പേര്‍ക്കാണ് തൊഴില്‍ സാധ്യതയെങ്കില്‍ തൃശൂരിന്റെ ലക്ഷ്യം 6000 - 7000 ആണെന്ന് തോമസ് ഐസക്

അടുത്ത മെഗാ ജോബ് എക്‌സ്‌പോ ഏപ്രില്‍ മൂന്നാം വാരത്തില്‍ തൃശൂരില്‍ വെച്ചെന്ന് ഡോ. തോമസ് ഐസക്. 

New Update
ധന മന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റില്‍പ്പറന്നു;  പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ വാങ്ങിയത് 12 ജീപ്പുകള്‍, വില 96 ലക്ഷം

ആലപ്പുഴ: അടുത്ത മെഗാ ജോബ് എക്‌സ്‌പോ ഏപ്രില്‍ മൂന്നാം വാരത്തില്‍ തൃശൂരില്‍ വെച്ചെന്ന് ഡോ. തോമസ് ഐസക്. 

Advertisment

തൃശൂര്‍ ആലപ്പുഴയെ കടത്തി വെട്ടാന്‍ പോകുകയാണ് എന്നും ആലപ്പുഴയില്‍ 3000 പേര്‍ക്കാണ് തൊഴില്‍ സാധ്യതയെങ്കില്‍ തൃശൂരിന്റെ ലക്ഷ്യം 6000 - 7000 ആണ് എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.


ആലപ്പുഴ നാല് മാസം കൊണ്ട് ചെയ്തത് തൃശൂര്‍ രണ്ട് മാസം കൊണ്ട് ചെയ്യണം. അത് കൊണ്ട് കുറച്ച് തിടുക്കം ഉണ്ട് എന്നും ഐസക് കുറിച്ചു. ജോബ് സ്റ്റേഷനുകള്‍ എല്ലാം ഉദ്ഘാടനം നടത്തിയത് പോലെ അടുത്താഴ്ച്ച ഒറ്റ ദിവസം കൊണ്ട്എല്ലാം പഞ്ചായത്തും ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളും തുറക്കണം എന്നും അദ്ദേഹം പറഞ്ഞു. 


പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പഞ്ചായത്തില്‍ എല്ലാ വീട്ടിലും ഒരാള്‍ക്കെങ്കിലും നല്ല ജോലി ഉറപ്പു വരുത്താനാകുമോ? ഇതിനായി ഒരു പ്രോജക്റ്റ് അടുത്ത പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ? കേരള പഠന കോണ്‍ഗ്രസ്സിന്റെ അധികാര വികേന്ദ്രീകൃത സെമിനാറിന്റെ ''പ്രാദേശിക വികസനവും തൊഴിലും'' എന്ന ചര്‍ച്ചാ വേദിയില്‍ ഉയര്‍ന്ന ചോദ്യമാണിത്.

എന്റെ ഉത്തരം സാധ്യമാണെന്നു തന്നെയായിരുന്നു. വിഷയം അവതരിപ്പിച്ച വിദഗ്ദ്ധര്‍ നൈപുണീ പരിശീലനം, സ്വയം തൊഴില്‍ സംരംഭങ്ങള്‍, അല്ലാതുള്ള ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍, സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി, വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിന്‍ തുടങ്ങിയവയുടെ സാധ്യതകള്‍ വിശദീകരിച്ചിരുന്നു. മേല്‍പ്പറഞ്ഞവയൊന്നും ഒറ്റമൂലികളല്ല. എന്നാല്‍ അവയെല്ലാം പ്രാദേശികമായി സംയോജിപ്പിച്ചാല്‍ ലക്ഷ്യം നേടാം. പഞ്ചായത്തില്‍ ഇത്തരത്തില്‍ ഓരോ വീട്ടില്‍ നിന്നും ജോലി വേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുക. അഭ്യസ്ത വിദ്യരെ ഡി ഡബ്ലു എം എസി  പ്‌ളാറ്റ്‌ഫോമില്‍ റജിസ്റ്റര്‍ ചെയ്യിക്കുക, തൊഴില്‍ മേളകളില്‍ പങ്കെടുപ്പിക്കുക, ജോബ് സ്റ്റേഷനുകളുടേയും സമീപ കോളേജിന്റേയും സഹായത്തോടെ ഇംഗ്‌ളീഷ് ഭാഷാ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുക.

ഇതോടൊപ്പം പ്രാദേശിക തൊഴില്‍ ദാതാക്കളോട് അടുത്ത ആറു മാസത്തെ തൊഴിലവസരങ്ങള്‍ അറിഞ്ഞ് മൊബിലൈസ്സ് ചെയ്യുക. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക നൈപുണീ പരിശീലനം കുടുംബശ്രീ-ഡിഡിയുകെജിവൈ വഴി നല്‍കുക. നിലവിലുള്ള സൂക്ഷ്മ  ചെറികിട സംരംഭങ്ങളെ വിപുലപ്പെടുത്തുന്നതിനും, പുതിയവ ആരംഭിക്കുന്നതിനും കെ എഫ് സി എക്‌സിക്ക്യൂട്ടീവ് ഡയറക്റ്റര്‍ മുന്നോട്ട് വെച്ച സ്‌കീം ഉപയോഗപ്പെടുത്തുക. ചെറുകിട കൃഷിയിടങ്ങളെ അത്യുല്‍പാദന ശേഷിയുള്ള ഹൈ പ്രിസിഷന്‍ ഫാമുകളായി മാറ്റാനുള്ള സ്‌കീമുകള്‍ ആവിഷ്‌കരിക്കുക. ഇതാണ് സമഗ്ര തൊഴില്‍ പദ്ധതി.

 

Advertisment