കൊച്ചി: എകെ ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാര്‍ത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ തോമസ് .ജനങ്ങള്‍ തിരഞ്ഞെടുത്ത ആളാണ്.
അവര്‍ക്കുവേണ്ടി നിലനില്‍ക്കണം. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ഇത്രയും കോലാഹലം എങ്ങനെ ഉണ്ടായി എന്നെനിക്ക് അറിയില്ല. ഇതൊരു നീതിയാണ്. സത്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് ചെയ്യുക എന്നതാണ്. അല്ലാതെ ആരെയും വിഷമിപ്പിച്ചുകൊണ്ട് ഒന്നും വേണ്ട. എന്താണ് ഇതിനുപിറകിലെന്ന് അറിയില്ല.
മുഖ്യമന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കും. ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആളാണ്. അവര്‍ക്കുവേണ്ടി നിലനില്‍ക്കേണ്ട ആളാണ്. തന്റേതായ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ രാജിവയ്ക്കുന്നു എന്ന് പറയുന്നത് സെല്‍ഫിഷായ കാര്യമാണ്.
ഞാനിന്നുവരെയും പാര്‍ട്ടിവിട്ടു പോകുമെന്നൊന്നും പറഞ്ഞിട്ടില്ല. കുട്ടനാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന എംഎല്‍എയാണ് ഞാന്‍. പിസി ചാക്കോയാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യും.