New Update
/sathyam/media/media_files/2024/10/25/3wrtwAWdlRzaTWX3ZtXf.jpg)
ആലപ്പുഴ: എൽഡിഎഫ് എംഎൽഎമാരെ 100 കോടി രൂപ നൽകി കൂറുമാറ്റാൻ താൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എംഎല്‍എ. പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് സീറ്റ് ആന്റണി രാജുവിന്റെ പാർട്ടിക്കു കിട്ടാൻ വേണ്ടിയാണ് ഈ ആരോപണമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
Advertisment
താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന്‍റെ ടോർപിഡോ ആണിത്. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനമെന്നും തോമസ് കെ. തോമസ് ചോദിച്ചു.
ആന്റണി രാജുവിന് തന്നോടുള്ള വൈരാഗ്യം എന്താണെന്ന് എനിക്ക് അറിയില്ല. നിയമസഭയുടെ ലോബിയിലാണോ 100 കോടിയുടെ വിഷയം ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്നു തോന്നുന്നില്ലെന്നും തോമസ് പറഞ്ഞു.