/sathyam/media/media_files/2025/04/15/nHmQCn7doRofDw6HMlnY.jpg)
തൊടുപുഴ: തൊമ്മൻകുത്ത് പള്ളിയുടെ അധീനതയിലുള്ളതും വർഷങ്ങളായി കൈവശത്തിൽ ഉള്ളതും പട്ടയനടപടികൾക്കായി മുന്നോട്ടു പോകുന്നതുമായ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്ത് മാറ്റപ്പെട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള വനം ഉദ്യോഗസ്ഥ ശ്രമമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം.
കഴിഞ്ഞ ദിനം കാളിയാർ റെയിഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് താത്ക്കാലിക വാച്ചർ ചില അക്ഷേപം ഉന്നയിക്കുകയും അവിടെ ഒരു പോക്സോ കേസ്സ് നടന്നതായും ഉള്ള വിഷയവും മറുവശം റെയ്ഞ്ച് ഓഫീസിൽ നിന്ന് പണം നഷ്ടപെട്ടതായുമുള്ള മറു കേസ്സും നിലനിൽക്കുമ്പോൾ ആയതിനെ മൂടിവെയ്ക്കുന്നതിനും, അന്വേക്ഷണം വഴിമാറ്റുന്നതിനുമുള്ള ഗൂഡ ശ്രമമാണ് കുരിശ് പിഴുതത്ക.
കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട് നിയോജക മണ്ഡലം കമ്മറ്റി യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് എസ് ഷാജഹാൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സണ്ണി മണർകാട് പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു. പി.ജെ തോമസ്, അബ്ദുൾ കരിം, പി. എസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു