/sathyam/media/media_files/2025/04/18/YPzF6Xa9t3Uo4kYeIJmz.jpg)
ഇടുക്കി: തൊമ്മൻ കുത്തിലെ കുരിശ് പൊളി വിവാദത്തിൽ റെയിഞ്ചോഫീസർക്ക് സ്ഥലം മാറ്റം. കാളിയാർ റെയ്ഞ്ച് ഫോറസ്റ്റോഫിസർ ടി.കെ. മനോജിനെയാണ് അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ സ്ഥലം മാറ്റിയത്. പത്തനാപുരം റെയ്ഞ്ചിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്.
നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്‍റ്​ തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പിഴുതുമാറ്റിയതാണ് വിവാദങ്ങൾക്ക് കാരണം. വനം വകുപ്പ് ഭൂമിയാണെന്നാരോപിച്ചായിരുന്നു നടപടികൾ.
തുടർന്ന് കുരിശ് സ്ഥാപിച്ചവർക്കെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദുഖവെള്ളിദിനത്തിൽ വിവാദഭൂമിയിലേക്ക്​ കുരിശിൻറെ വഴി നടത്തി പ്രതിഷേധിച്ചതിനും കേസെടുത്തു.
ദുഖവെള്ളി ദിനത്തിലെ പ്രതിഷേധത്തിന്‍റെ പേരിൽ വൈദികർക്കെതിരെയടക്കം കേസെടുത്തതിൽ പ്രതിഷേധിച്ച് സഭാ നേതൃത്വമടക്കം രംഗത്ത് വന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us