ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തി. തമിഴ്‌നാട് സ്വദേശി പിടിയില്‍

തമിഴ്നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

New Update
threatening father

ആലപ്പുഴ: തമിഴ്നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ആലപ്പുഴ സൈബര്‍ ക്രൈം പൊലീസാണ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 


2024 മാര്‍ച്ചിലായിരുന്നു സംഭവം. പരാതിയെത്തുടര്‍ന്ന് ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി കെ എല്‍ സജിമോന്റെ നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം. 


കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.


 

Advertisment