/sathyam/media/media_files/3LtWJBNyjh93ZsL2QdTz.jpg)
മലപ്പുറം: താമരശ്ശേരിയിലും പെരിന്തല്‍മണ്ണയിലും മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. താമരശ്ശേരി പൂനൂരില്‍ 11 ഗ്രാം ഹെറോയിനുമായാണ് അസം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
മുതാബിര്‍ ഹുസൈന്‍ എന്നയാളെയാണ് താമരശ്ശേരി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ തമ്പി.എ.ജിയും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) പ്രതീഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ അജീഷ്.ടി.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു.ടി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിതിന്‍ എന്നിവര്‍ കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.
പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ 10.24 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളാണ് പിടിയിലായത്. ഇസ്മായില്‍ അലി, ഇസാജുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികള്‍ പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us