പത്തൊമ്പത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

മുർഷിദാബാദിൽ നിന്ന് തീവണ്ടി മാർഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. പാങ്കോട് മറ്റപ്പിള്ളി ഭാഗത്ത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്.

New Update
Untitled design(6)

കൊച്ചി: പുത്തൻകുരിശിൽ പത്തൊമ്പത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.

Advertisment

വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ രാഹുൽ സർക്കാർ (26), മുഹമ്മദ് കെയ്ഫ് (21), രാജമണ്ഡൽ (45) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്. 

മുർഷിദാബാദിൽ നിന്ന് തീവണ്ടി മാർഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. പാങ്കോട് മറ്റപ്പിള്ളി ഭാഗത്ത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്. 

കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് മുർഷിദാബാദിൽ നിന്ന് വാങ്ങി മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment