തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു

വ​ലി​യ​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്കി​ടെ ര​ണ്ട് ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​വും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

author-image
Pooja T premlal
New Update
Beaten

 ആ​ല​പ്പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

Advertisment

തൃ​ക്കു​ന്ന​പ്പു​ഴ വ​ലി​യ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ​ലി​യ​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്കി​ടെ ര​ണ്ട് ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​വും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. 

തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ വി​ഷ്ണു എ​ന്ന​യാ​ൾ എ​തി​ർ​സം​ഘ​ത്തി​ന് നേ​രെ റി​വോ​ൾ​വ​ർ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സംഘർഷമുണ്ടായത്. 

തോ​ക്ക് ചൂ​ണ്ടി​യ​തോ​ടെ പ്ര​കോ​പി​ത​രാ​യ എ​തി​ർ​സം​ഘം വി​ഷ്ണു​വി​നെ പ​ട്ടി​ക ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ക​ല്ലും വ​ടി​യും ഉ​പ​യോ​ഗി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള ഏറ്റുമു‌‌ട്ടലുണ്ടാകുയുമായിരുന്നു. 

സം​ഘ​ർ​ഷ​ത്തി​ൽ വി​ഷ്ണു ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ക​യും വി​ഷ്ണു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. 

പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്സ​വ​പ്പ​റ​മ്പി​ലു​ണ്ടാ​യ ഈ ​അ​ക്ര​മാ​സ​ക്ത​മാ​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്.

Advertisment