തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്

സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്.

New Update
babu

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്.

Advertisment

തൃപ്പൂണിത്തുറയില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി അഡ്വ. പി എല്‍ ബാബുവിനെ ബിജെപി നേതൃത്വം തീരുമാനിച്ചു. 

രാധിക വര്‍മ്മയെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.


തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ചാണ് ബിജെപി ഏറ്റവും വലിയ കക്ഷിയായത്. 

ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 ഉം, യുഡിഎഫിന് 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ആർക്കും കേവലഭൂരിപക്ഷമില്ല.

Advertisment