തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടിയുള്ള പൊലീസിന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. ഇന്നലെ തൃശൂർ പ്രിൻസിപ്പൽ സെഷൻ കോടതി വിശദമായ വാദം കേട്ടിരുന്നു.
തീരുർ സതീഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു പൊലീസ് നടപടി. 41 കോടി രൂപ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തൃശൂരിലെ ഓഫീസിലേക്കടക്കം കൊണ്ടുവന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.