കൊടകര കുഴൽപ്പണക്കേസിന്റെ തുടരന്വേഷണത്തിന് തുടക്കം.ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകാൻ തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തി. ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിടിച്ചുലച്ച രാഷ്ട്രീയ വെളിപ്പെടുത്തലായിരുന്നു തിരൂർ സതീഷ് നടത്തിയത്.
ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.