New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
തൃശ്ശൂർ: തൃശൂർ പട്ടിക്കാട് ഹോട്ടൽ ഉടമയെയും മകനേയും പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
Advertisment
പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകനെയും പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
2023 മെയ് 24നാണ് പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള മർദനം.
ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും.
ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
വിവരാകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.