കുന്നംകുളം കസ്റ്റഡി മർദനം: പുനരന്വേഷണം നടത്താൻ തീരുമാനം. മുഴുവൻ ഫയലുകളും ഹാജരാക്കണമെന്ന് ഉത്തരമേഖലാ ഐജി

മർദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് സുജിത്തും കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെടുന്നത്. പൊലീസ് മർദനത്തിന് എതിരായ വികാരം ഉയർത്താൻ കെപിസിസി നീക്കമാരംഭിച്ചു. 

New Update
photos(187)

തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ചതിൽ സസ്പെൻഷനിലായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികൾ ആരംഭിക്കുന്നു. 

Advertisment

കേസുമായി മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഉത്തര മേഖല ഐജി രാജ്പാൽ മീണ തൃശ്ശൂർ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പുനരന്വേഷണം നടത്താനാണ് തീരുമാനം. ഇതോടെ ഉദ്യോഗസ്ഥർക്കെതിരായ നടപടി പുനപരിശോധിക്കാനാകും.

മർദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് സുജിത്തും കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെടുന്നത്. പൊലീസ് മർദനത്തിന് എതിരായ വികാരം ഉയർത്താൻ കെപിസിസി നീക്കമാരംഭിച്ചു. 

കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായിട്ടുള്ള സ്റ്റേഷൻ മർദനങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കും. ഇത്തരം സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കാനും ശ്രമം നടത്തും.

Advertisment