വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല. ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു

ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി ടി.എൻ പ്രതാപൻ പരാതി നൽകിയത്.

New Update
photos(302)

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എൻ പ്രതാപന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു.

Advertisment

കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകൾ പൂർണമായും കിട്ടിയില്ല. പരാതിക്കാരന് കോടതിയെ സമീപിക്കാം എന്നും പോലീസ്. നിലവിൽ ലഭ്യമായ രേഖകൾ വച്ച് കേസെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി ടി.എൻ പ്രതാപൻ പരാതി നൽകിയത്.

വ്യാപകമായി കള്ളവോട്ട് ചേർത്തു, സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരാനാണെന്നും തൃശൂരിൽ വോട്ട് ചെയ്യാൻ സ്ഥിരതാമസക്കാരാനാണെന്ന് തെറ്റായ സത്യവാങ്മൂലം നൽകിയാണ് വോട്ട് ചെയ്തത് തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ടി.എൻ പ്രതാപൻ ഉയർത്തിയത്.

ഇത് സംബന്ധിച്ചുള്ള തെളിവുകളും അദ്ദേഹം സമർപ്പിച്ചിരുന്നു.

എന്നാൽ ടി.എൻ പ്രതാപൻ ഉയർത്തിയ പരാതികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Advertisment