New Update
/sathyam/media/media_files/2025/09/20/photos31-2025-09-20-23-42-37.png)
തൃശൂർ: മുഖംമൂടിയും കൈവിലങ്ങുമിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി.
Advertisment
തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഡിജിപി നിർദേശിച്ചു.
വടക്കാഞ്ചേരി എസ്എച്ച്ഒ ആയിരുന്ന യു കെ ഷാജഹാനാണ് കെഎസ്‌യു പ്രവർത്തകരെ കുറ്റവാളികളെ പോലെ കോടതിയിൽ ഹാജരാക്കിയത്.
ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ചേലക്കരയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിന് പിന്നാലെയായിരുന്നു സംഭവം.