New Update
/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
തൃശൂര്‍: ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ അനിമയാണ് മരിച്ചത്.
Advertisment
അമ്മ ഷൈലജയെയും നാല് വയസുകാരനായ മകൻ അക്ഷയിനെയും ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് മുൻപ് മരിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇന്ന് രാവിലെ മുതൽ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും കണ്ടെത്തിയത്.
ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു.