/sathyam/media/media_files/2025/09/25/1001276209-2025-09-25-10-54-27.webp)
തൃശൂര്‍: ശബ്ദരേഖ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ സിപിഎം ശുപാർശ.
ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ.
സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിൽ വരും. എ.സി മൊയ്തീൻ, എം.കെ കണ്ണൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ സാമ്പത്തിക ആരോപണത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു ശബ്ദ സന്ദേശം.
പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ വിവാദത്തിൽ ശക്തമായ നടപടി വേണമെന്നായിരുന്നു സെക്രട്ടറിയേറ്റിലെ പൊതുവികാരം.
സാധാരണ സംഭാഷണം ആയിരുന്നെന്നും പഴയ ഓഡിയോ ആണ് പുറത്തുവന്നതെന്ന് ശരത്പ്രസാദിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം തൃശ്ശൂരിൽ എത്തിയിരുന്നു.
ശരത് പ്രസാദിന്റെ വിശദീകരണവും ജില്ലയിലെ സാഹചര്യവും നേതാക്കൾ എം.വി ഗോവിന്ദനെ ധരിപ്പിച്ചിരുന്നു.
തുടർന്നുള്ള ധാരണയുടെ ഭാഗമായാണ് ഇന്നലത്തെ സെക്രട്ടറിയേറ്റ് തീരുമാനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ശരത് പ്രസാദിനെ നീക്കാനാണ് സാധ്യത.