New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
തൃശൂർ: തൃശൂർ ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ ടി അരുൺ എന്നിവർക്കാണ് കുത്തേറ്റത്.
Advertisment
ചാവക്കാട് സ്വദേശിയായ നിസാർ ആണ് കുത്തിയത്. സഹോദരനെ ആക്രമിച്ച നിസാറിനെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.
ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പൊലീസ് അറിയിച്ചു.