New Update
/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
തൃശൂർ: തൃശൂർ കുന്നംകുളം ചൊവന്നൂരിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വനൂർ റേഷൻ കടയ്ക്ക് സമീപത്തെ സണ്ണിയുടെ വാടക ക്വാട്ടേഴ്സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Advertisment
സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം.
വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളാണ് വീടിനകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസ് എത്തി പൂട്ട് പൊളിച്ച് നോക്കുകയായിരുന്നു.
രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊല കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.