New Update
/sathyam/media/media_files/2025/10/06/photos509-2025-10-06-00-15-50.jpg)
തൃശൂർ: അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്.
Advertisment
അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിനു പിന്നാലെ വാഹനത്തിനു തീ പിടിച്ചു. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്.
ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.