ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവ് ചികിത്സ വൈകി മരിച്ചതിൽ വിശദമായ അന്വേഷണത്തിന് റെയിൽവെ പൊലീസ്. സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും

യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയവാൽവിൽ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

New Update
photos(111)

തൃശൂര്‍: ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവ് ചികിത്സ വൈകി മരിച്ചതിൽ വിശദമായ അന്വേഷണത്തിന് റെയിൽവെ പൊലീസ്. തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി . 

Advertisment

ശ്രീജിത്തിന്‍റെ സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും. ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്സ്പ്രസിലെ കോച്ച് നമ്പർ 8ലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും. 


മരണത്തിൽ കഴിഞ്ഞദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.


യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയവാൽവിൽ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരുന്നു.

ചാലക്കുടി സ്വദേശി ശ്രീജിത്തിന് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. 

Advertisment