തൃശൂരിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്തേഷ്യയിലെ പിഴവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് വിശദീകരിച്ചു. 

New Update
thrissur hospital death

തൃശൂര്‍: തൃശൂരിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ് മരിച്ചത്. 

Advertisment

തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്.  ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 


അനസ്തേഷ്യയിലെ പിഴവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് വിശദീകരിച്ചു. 


പ്രതിഷേധം ശക്തമായതോടെ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. ആശുപത്രിയിൽ രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ഇന്ന് രാത്രിയോടെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയത്.

Advertisment