New Update
/sathyam/media/media_files/2025/10/17/puthur-2025-10-17-01-14-20.jpg)
തൃശൂർ: തൃശൂരുകാർക്കും ഇനി ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാം. തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി.
Advertisment
വിനോദ സഞ്ചാരികൾക്ക് തൃശൂരിൻ്റെ നഗര സൗന്ദര്യവും പുത്തൂർ സുവോളജിക്കൽ പാർക്കും കണ്ടാസ്വദിക്കാൻ കഴിയുന്നവിധത്തിൽ മുകൾഭാഗം തുറന്ന കെഎസ്ആർടിസി ഡബിൾ ഡെക്കറാണ് സർവീസ് നടത്തുക.
തൃശൂർ രാമനിലയത്തിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് ട്രയൽ റണ്ണിന് പിന്നാലെ റവന്യൂ മന്ത്രി കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരക്കാർക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തൃശൂരിലെത്തും . ഒന്നര കോടി രൂപയാണ് ഗതാഗത വകുപ്പ് മന്ത്രി ഈ ബസിനായി അനുവദിച്ചിട്ടുള്ളതെന്നും കെ രാജൻ പറഞ്ഞു.