ഔസേപ്പച്ചന്‍ വീണ്ടും ബിജെപി വേദിയില്‍. ബി ഗോപാലകൃഷ്ണന് പ്രശംസ

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പ്രശംസിച്ചു

New Update
1001332023

തൃശൂര്‍: തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍.

Advertisment

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ ആശംസകളുമായി എത്തിയത്.

ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ചിന്തയില്‍ വളരണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പ്രശംസിച്ചു.

ബിജെപിയുടെ യാത്രയ്ക്ക് സര്‍വ്വമംഗളവും നേര്‍ന്നുകൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരം അവസാനിപ്പിച്ചത്

Advertisment