ആലപ്പുഴയിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ

ശരീരമാസകലം കത്തികൊണ്ട് കുത്തിയതിന്റെ മുറിവുകളും മറ്റ് മർദ്ദനത്തെ തുടർന്നുണ്ടായ മുറിവുകളും സുദർശന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. 

New Update
kerala police vehicle1

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ. നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴയിൽ നിന്നും ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടു പോയ സുദർശനന്റെ ജനനേന്ദ്രിയമാണ് അതി ക്രൂരമായി മർദിച്ചശേഷം മുറിച്ച് മാറ്റിയത്. 

Advertisment

ആലപ്പുഴ അരൂർ സ്വദേശിയാണ് 42കാരനായ സുദർശനൻ. ഒക്ടോബർ 21നാണ് അടിയേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് ഇയാളെ കണ്ടെത്തുന്നത്. 


ശരീരമാസകലം കത്തികൊണ്ട് കുത്തിയതിന്റെ മുറിവുകളും മറ്റ് മർദ്ദനത്തെ തുടർന്നുണ്ടായ മുറിവുകളും സുദർശന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. 


ക്രൂരമായ ആക്രമണത്തിൽ ഇയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായി ചികിത്സയിൽ തുടരുന്നതിനാൽ സംഭവിച്ചതിൽ ഇനിയും വ്യക്തതയില്ല.

Advertisment