/sathyam/media/media_files/2025/10/29/images-1280-x-960-px96-2025-10-29-23-48-52.png)
തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ 75 ലക്ഷം കവര്‍ന്ന കേസില്‍ ഗുണ്ടാ നേതാവ് കണ്ടെയ്‌നര്‍ സാബു പിടിയില്‍. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നാണ് സാബു പിടിയിലായത്.
അറ്റ്‌ലസ് ട്രാവല്‍സ് ഉടമയെ ആക്രമിച്ചാണ് പണം കവര്‍ന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിരുന്നു. കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ സാബുവാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവാണ് പിടിയിലായ കണ്ടെയ്‌നര്‍ സാബു എന്ന് പൊലീസ് പറഞ്ഞു. വൃക്കരോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രതി പടിയിലായത്.
വിലപിടിപ്പുള്ള സാധനങ്ങള്‍ കണ്ടെയ്‌നറുകളില്‍ നിന്ന് മോഷണം നടത്തിയതോടെയാണ് സാബുവിന് കണ്ടെയ്‌നര്‍ സാബു എന്ന പേര് വീണത്. കണ്ടെയ്‌നര്‍ മോഷണം, കുഴല്‍പ്പണം തട്ടല്‍, വിവിധ ക്വട്ടേഷന്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കണ്ടെയ്‌നര്‍ സാബു.
ശനിയാഴ്ച രാവിലെയാണ് മണ്ണൂത്തി ദേശിയ പാതയില്‍ വച്ച് അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ കൊലവളമ്പ് കണ്ടത്തുവച്ചപ്പില്‍ മുബാറക്കിന്റെ 75 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
ബസ് വിറ്റ വകയില്‍ ലഭിച്ച പണവുമായി ബംഗളൂരുവില്‍ നിന്ന് സ്വന്തം ബസില്‍ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്. മണ്ണുത്തി ബൈപാസ് ജംക്ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാന്‍ ദേശീയപാതയോരത്തെ സര്‍വീസ് റോഡിലെത്തി.
വഴിയില്‍ മെഡിക്കല്‍ ഷോപ്പിന്റെ വരാന്തയില്‍ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയാണ് കവര്‍ച്ച നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us