New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
തൃശൂർ: തൃശൂർ കുന്നംകുളത്ത് വീണ്ടും പൊലീസ് മർദന പരാതി. സിപിഎം ഏരിയ കമ്മിറ്റിയാണ് കുന്നംകുളം പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. എസ്ഐ വൈശാഖും മറ്റു പൊലീസുകാരും വഴിയരികിൽ കൂടി നിന്നവരെ മർദിച്ചു എന്നാണ് പരാതി.
Advertisment
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് മർദനമേറ്റു. എസ്ഐ വൈശാഖിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധം ഉണ്ടാകുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി.
ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ആഘോഷ പരിപാടികളിൽ കുന്നംകുളം പൊലീസ് സ്ഥിരമായി നിരപരാധികളെ മർദിക്കുന്നതായും സിപിഎം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us