രാഹുല്‍ മാങ്കൂട്ടത്തിലിനെ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടിക്കും. ഇതുവരെ പിടികൂടാതിരുന്നത് കോണ്‍ഗ്രസിന്റെ സംരക്ഷണയിലായിരുന്നതിനാല്‍: എം.വി ഗോവിന്ദന്‍

'രാഹുലിനെതിരെ കേട്ടുകേള്‍വിയില്ലാത്ത പരാതിയാണ് ഉയര്‍ന്നുകേട്ടുകൊണ്ടിരിക്കുന്നത്. രാജി കേരളം ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരും.' ഗോവിന്ദന്‍ പറഞ്ഞു.

New Update
govindan

തൃശൂർ: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 

Advertisment

ഇതുവരെ പിടികൂടാതിരുന്നത് കോണ്‍ഗ്രസിന്റെ സംരക്ഷണയിലായിരുന്നതിനാല്‍. ഇനിയും കോണ്‍ഗ്രസ് സംരക്ഷണം തുടരുകയാണെങ്കില്‍ പിടികൂടാന്‍ കുറച്ച് കൂടി താമസിക്കുമായിരിക്കുമെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


'രാഹുലിനെതിരെ കേട്ടുകേള്‍വിയില്ലാത്ത പരാതിയാണ് ഉയര്‍ന്നുകേട്ടുകൊണ്ടിരിക്കുന്നത്. രാജി കേരളം ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരും.' ഗോവിന്ദന്‍ പറഞ്ഞു.


മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയിലുള്ള നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മുകേഷ് പാര്‍ട്ടി അംഗമല്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.

'സംഘടനാ നടപടിയെടുക്കാന്‍ മുകേഷ് അന്നും ഇന്നും പാര്‍ട്ടി മെമ്പറല്ല. ആരോപണം ഉയര്‍ന്ന സമയത്ത് പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസില്‍ തുടര്‍നടപടികള്‍ വരുമ്പോള്‍ നോക്കാം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment