തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ട്, പൂരം വരാനിരിക്കുന്നു: മന്ത്രി കെ.രാജൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ. രാജന്‍ ചോദിച്ചു. 

New Update
k rajan

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേയുള്ളൂ. സർക്കാരിന്റെ വിലയിരുത്തൽ ആവട്ടെ. ജനം വിലയിരുത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

സുരേഷ് ഗോപി എംപിക്കെതിരെയും കെ. രാജന്‍ രംഗത്ത് എത്തി. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കാര്യമാണ്. 

തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക. അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശ്ശൂരിലെ എംപി ചെയ്യുന്നത്. 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ. രാജന്‍ ചോദിച്ചു. 

Advertisment