13 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച പുന്നയൂർക്കുളം മാഞ്ചിറ റോഡ് തോട്ടിലേക്ക് തകർന്നു വീണു

റോഡിൽ വിള്ളൽ വീണ നിലയിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

New Update
1517068-road-1

തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം - പാറേമ്പാടം റോഡാണ് തകർന്ന് വീണത്. 

Advertisment

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് തകർന്ന് വീഴുന്നത് കണ്ട് സ്വകാര്യ ബസ് നിർത്തിയിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. 

റോഡിൽ വിള്ളൽ വീണ നിലയിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിൽ ആയതിനെ തുടർന്ന് ഏറെനേരം വൈദ്യുതി വിതരണം മുടങ്ങി. 13 കോടിയോളം രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പിഡബ്ല്യുഡി റോഡ് നിർമ്മാണം പൂർത്തീകരിച്ചതു. റോഡ് തകർന്നതിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ. 

Advertisment