തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി

ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 

New Update
img(121)

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ഭീഷണിക്ക് പിന്നാലെ വിജിലന്‍സില്‍ പരാതി. ആലപ്പുഴ സ്വദേശി വിമല്‍ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കിയത്. 

Advertisment

ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 

നേരത്തെ, കോര്‍പറേഷനില്‍ മേയറാക്കാന്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ആരോപിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനത്തിന്‍ മാനദണ്ഡമായത് പണമാണോയെന്നും ലാലി സംശയം പ്രകടിപ്പിച്ചിരുന്നു. 

Advertisment