ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്

ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു. ഞായറാഴ്ചയും ക്രിസ്മസ് അവധിക്കാലവുമായതിനാല്‍ ദര്‍ശനത്തിനുള്ള വരുടെ തിരക്കും കൂടുതലായിരുന്നു

New Update
guruvayur2

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയില്‍ നടന്നത്. രാവിലെ ഒമ്പതു മുതല്‍ പത്തു വരെയായിരുന്നു കൂടുതല്‍ കല്യാണങ്ങള്‍ നടന്നത്. 

Advertisment

ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു. ഞായറാഴ്ചയും ക്രിസ്മസ് അവധിക്കാലവുമായതിനാല്‍ ദര്‍ശനത്തിനുള്ള വരുടെ തിരക്കും കൂടുതലായിരുന്നു.

തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനത്തിലൂടെയാണ് ഭക്തരെ നിയന്ത്രിച്ചത്.

Advertisment