64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരി തെളിയും. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേളയുടെ ഉദ്ഘാടനം തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

നാളെ പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നത്തോടെയാണ് കലോത്സവത്തിന് തുടക്കം ആവുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

New Update
img(267)

തൃശൂര്‍ : 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരി തെളിയും. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 

Advertisment

തൃശൂർ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. സ്വർണക്കപ്പ് കലോത്സവ നഗരിയിൽ എത്തിയതോടെ ആവേശം വാനോളമാണ്. 


ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയെത്തിയ സ്വർണ്ണക്കപ്പിന് കലോത്സവ നഗരിയിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രിമാരും പൗരപ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര തൃശ്ശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്നതായി. 


25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിന്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു.

രാവിലെ 10 മണിയോടുകൂടി തന്നെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നല്‍കി.


നാളെ പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നത്തോടെയാണ് കലോത്സവത്തിന് തുടക്കം ആവുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.


പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്. 25000 ത്തിൽ അധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.

10 എസ്ഐ മാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്സികളും സർവീസ് നടത്തും.

Advertisment