തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും യൂണിറ്റ് കമ്മിറ്റി അംഗങ്ങൾക്കും പരിക്ക്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 

New Update
ksu attack

തൃശൂർ: തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു തുടങ്ങിയവർ തലയ്ക്ക് പരിക്കുപറ്റി ചികിത്സയിലാണ്. 

Advertisment

നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിൽ വിറളിപൂണ്ട കെഎസ്‌യു ഗുണ്ടാ സംഘം കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന നീക്കത്തെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 


ഇതേ തുടർന്ന് അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങൾ ക്യാമ്പസിൽ പുരോഗമിക്കുകയാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷൻ തയ്യാറെടുപ്പുകൾ അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റ് ബോബൻ, കെഎസ്‌യു ജനറൽ സെക്രട്ടറി അദ്വൈത്, കോളേജ് യൂണിയൻ ചെയർമാൻ പാർഥിവ്, കെഎസ്‌യു പ്രവർത്തകൻ ദീപക് എന്നിവരുടെ നേതൃത്വത്തിൽ മുൻകൂട്ടി തീരുമാനിച്ചെത്തിയ അക്രമിസംഘം ഇരുമ്പ് വടി, കോൺക്രീറ്റ് കട്ട, ഇടിവള തുടങ്ങിയ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Advertisment