New Update
/sathyam/media/media_files/2026/01/17/1001567072-2026-01-17-09-04-43.jpg)
തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ ഇന്ന് 60 മത്സര ഇനങ്ങള്‍ അരങ്ങേറും.
Advertisment
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 23 മത്സരങ്ങളും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 30 മത്സരങ്ങളും ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ നാല് മത്സരങ്ങളും ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ മൂന്നു മത്സരങ്ങളും നടക്കും.
കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ 249ല്‍ 181 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായി. ഇനി 68 മത്സര ഇനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
പോയിന്റ് പട്ടികയില്‍, 739 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us