'കേരള സവാരി' തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ രാജനും സംയുക്തമായി പദ്ധതി കലോത്സവ വേദിയിൽ ഫ്ലാഗ് ഓഫ് ചെയ്തു

സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിങ്ങാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂർ ജില്ലയിൽ ഏകദേശം 2400 ഓളം ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. 

New Update
kerala savaari

തൃശൂർ : സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്‌സി സർവീസ് 'കേരള സവാരി' തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ രാജനും സംയുക്തമായി പദ്ധതി കലോത്സവ വേദിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. 

Advertisment

രാജ്യത്ത് ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ– ടാക്‌സി പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന കേരള സവാരി, തൊഴിൽ വകുപ്പ്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.


സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിങ്ങാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂർ ജില്ലയിൽ ഏകദേശം 2400 ഓളം ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. 


സർക്കാർ അംഗീകൃത നിരക്കുകളാണ് ഈടാക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ബുക്കിംഗ് സാധ്യമാകുന്ന മൾട്ടി മോഡൽ ആപ്പാണ് കേരള സവാരി. ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisment