"ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ല"; തിരുവനന്തപുരത്ത് സ്പാ പൂട്ടിച്ചത് രാജിവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണ് എന്ന് സന്ദീപ് വാര്യർ ;മാധ്യമ വാർത്തകൾ എടുത്ത് പറഞ്ഞാണ് സന്ദീപ് വാര്യരുടെ പ്രതികരണം

ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഷൈൻ ലാൽ

New Update
sandeep warrier

തൃശ്ശൂർ : തിരുവനന്തപുരത്ത് യുവതി പരാതി പറഞ്ഞതിനെ തുടർന്നാണ് മേയർ ഇടപെട്ട് സ്പാ പൂട്ടിച്ചത് .

Advertisment

മേയർ വിവി രാജേഷ് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും നിയമ ലംഘനം അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു.

 സംഭവം വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ വിഷയത്തിൽ ഇപ്പോൾ ബി ജെ പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പ്രതികരണമാണ് ശ്രദ്ധേയം .

 സന്ദീപ് തൻ്റെ ഫേസ് ബുക്കിലൂടെ നടത്തിയ പ്രതികരണം ഇങ്ങനെ ,

"തിരുവനന്തപുരത്തെ സദാചാര കമ്മിറ്റി മേധാവി കൂടിയായ മേയർ പൂട്ടിച്ചത് ബിജെപിയുടെ സംസ്ഥാന നേതാവായ ഷൈൻ ലാലിൻറെ പിതാവിൻറെ ഉടമസ്ഥതയിലുള്ള മസാജ് സ്പാ ആണെന്ന് മാധ്യമ വാർത്തകൾ പുറത്തുവരുന്നു.

ഈ സ്പാ സെന്ററിൽ നടന്നിരുന്നത് സദാചാരവിരുദ്ധ സാംസ്കാരിക വിരുദ്ധ നടപടികൾ ആണെന്നാണ് മേയർ പറയുന്നത്. 

ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഷൈൻ ലാൽ. ഇത് രാജിവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണ്.

ആർഷഭാരത സംസ്കാരത്തിനെതിരായി ക്രോസ് മസാജിംഗ് നടത്തിയിരുന്ന മിത്രത്തെ പാർട്ടിയുടെ സംസ്ഥാന നേതാവാക്കിയ രാജീവ് ചന്ദ്രശേഖരൻ മറുപടി പറയേണ്ടി വരും.  

ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ല."

Advertisment