അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് കാട്ടാനക്കൂട്ടം ക്വാർട്ടേഴ്സ് തകർത്തു. പ്ലാന്റേഷൻ കല്ലാല ഡിവിഷനിൽ ആണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്.
ഈ ക്വാർട്ടേഴ്സുകളിൽ ആളുകൾ താമസമില്ലെങ്കിലും ഭക്ഷണം കഴിക്കുവാനും വസ്ത്രം മാറുവാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന ക്വാർട്ടേഴ്സുകളാണ് തകർപ്പെട്ടത്. ഈ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ക്വാർട്ടേഴ്സുകൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.